തോന്നയ്ക്കൽ

കുടവൂർ ശ്രീ മഹാദേവ ക്ഷേത്രം

ഓം നമഃ ശിവായ

what image shows

 

"ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം"

  • ശംഭോ മഹാദേവ:

    തിരുവനന്തപുരം ജില്ലയിലെ തോന്നക്കലില്‍ പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടവൂര്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന അതി പുരാതനമായ ഒരു ശിവക്ഷേത്രമാണ് കുടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രം.  ശ്രീ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ എങ്കിലും, നിത്യപൂജയും അനുഷ്ഠാനങ്ങളും മുടങ്ങാതെ നടക്കുന്ന ഈ ക്ഷേത്രത്തില്‍ ശാസ്താവിന്റെ സാന്നിധ്യം ദേവപ്രശ്നത്തില്‍ തെളിയുകയും സ്ഥിരപ്രതിഷ്ഠ നടത്തുകയുമുണ്ടായി.

    ശ്രീ പരമേശ്വരന്റെ ജന്മനക്ഷത്രമായ ധനുത്തിരുവാതിര, ക്ഷേത്രത്തിലെ പ്രധാന ഉത്സവമായി ആചരിച്ച് വരുന്നു. ഹൈന്ദവാചാരപ്രകാരം പ്രാധാന്യമുള്ള എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തില്‍ പ്രത്യേക പൂജാദി കര്‍മങ്ങള്‍ നടത്തുകയും കൂടാതെ താന്ത്രികവിധിപ്രകാരം സര്‍വ്വ പൂജാകര്‍മ്മങ്ങളും, ആചാരാനുഷ്ടാനങ്ങളും ശ്രീ പരമേശ്വരന്റെ അനുഗ്രഹത്താല്‍ സുഗമമായി ക്ഷേത്രത്തില്‍ നടന്നുവരുന്നു. ക്ഷേത്രപുരോഗതിയില്‍ ട്രസ്റ്റംഗങ്ങളുടെയും ക്ഷേത്ര ജീവനക്കാരുടെയും നിസ്വാര്‍ത്ഥ സഹകരണം പ്രശംസയര്‍ഹിക്കുന്നു. സര്‍വ്വോപരി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം അവിസ്മരണീയമാണ്.

    എല്ലാം ശ്രീ പരമേശ്വരന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം.

 

ornament